ന്യൂഡല്‍ഹി: ഹാദിയ കേസില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കുന്നത് എങ്ങനെയെന്നും വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി എങ്ങനെയാണ് നിലനില്‍ക്കുന്നതെന്നും കോടതി ചോദിച്ചു.
ഹാദിയയെ തടവിലാക്കാന്‍ പിതാവിന് കഴിയില്ലെന്ന് കോടതി ആവര്‍ത്തിച്ചു. ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടും രണ്ടാണെന്ന് കോടതി അറിയിച്ചു. കേസ് ഈ മാസം 30 ന് വീണ്ടും പരിഗണിക്കും.