ഹാരി പോട്ടറിലെ മാന്ത്രികക്കത്ത് യുകെയില്‍ 6.45 ലക്ഷം രൂപയ്ക്ക് വിറ്റു

0
41

ഹാരി പോട്ടര്‍ പരമ്പരയില്‍ ചേംബര്‍ ഓഫ് സീക്രട്സ് സിനിമയില്‍ ഉപയോഗിച്ച ‘മാന്ത്രികക്കത്ത്’ 7500 പൗണ്ടിന് (6.45 ലക്ഷം രൂപ) യുകെയില്‍ നടന്ന ലേലത്തില്‍ വിറ്റു. റൊണാള്‍ഡ് വീസ്ലിക്ക്, ഹൊഗ്വാര്‍ട്സ് മാന്ത്രിക വിച്ക്രാഫ്റ്റ് ആന്‍ഡ് വിസര്‍ഡ്രൈ’ എന്ന വിലാസം എഴുതിയ ചുവന്ന കവറിനുള്ളിലുള്ള കത്തിനാണ് വന്‍തുക ലഭിച്ചത്.

ചിത്രത്തില്‍ വീസ്ലിയായി വേഷമിട്ട ഗ്രിന്റിന്റെ ഓട്ടോഗ്രാഫും കത്തിനൊപ്പമുണ്ട്.ജെ.കെ. റോളിംഗിന്റെ ഹാരി പോട്ടര്‍ കഥകളിലെ ‘ഹൗളര്‍’ കത്ത് എഴുതിയയാളുടെ ശബ്ദത്തില്‍ത്തന്നെ സന്ദേശം ഉച്ചത്തില്‍ വായിച്ച്‌ കേള്‍പ്പിക്കുമെന്നതാണു സവിശേഷത. കലിഗ്രഫി ഫോണ്ടിലാണ് കത്തെഴുതിയിരിക്കുന്നത്.

പ്രോപ് സ്റ്റോര്‍ സംഘടിപ്പിച്ച ലേലത്തില്‍ ഡാനിയേല്‍ റെഡ്ക്ലിഫിന്റെ ഓട്ടോഗ്രാഫ് പതിച്ച കാന്‍വാസ് ബാഗ്, ജാക്കറ്റ്, എമ്മാ വാട്സണ്‍, റെഡ്ക്ലിഫ്, ഗ്രിന്റ് എന്നിവര്‍ ഒപ്പിട്ട പോസ്റ്റര്‍ എന്നിവയുമുണ്ടായിരുന്നു.