1921ലെ മലബാര്‍ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്ന് കുമ്മനം

0
107

എടപ്പാള്‍: ഹിന്ദുക്കളെ കൊന്നൊടുക്കിയ മലബാര്‍ ലഹളയെ സ്വാതന്ത്ര്യ സമരം എന്നു വിശേഷിപ്പിക്കുന്നതു ചരിത്രത്തെയും ഭൂരിപക്ഷ സമുദായത്തെയും അവഹേളിക്കുന്നതിനു തുല്യമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ജനരക്ഷായാത്രയ്ക്കിടെയാണ് കുമ്മനത്തിന്റെ പ്രതികരണം. 1921ലെ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്നും കുമ്മനം പറഞ്ഞു. ബ്രിട്ടിഷുകാര്‍ക്കെതിരായ സമരമായിരുന്നു അതെങ്കില്‍ എന്തിനാണ് ആയിരക്കണക്കിനു നിരപരാധികളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്തതെന്നും കുമ്മനം ചോദിച്ചു.

സ്വാതന്ത്ര്യസമരം എന്നു വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം. ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ആശ്രിത പെന്‍ഷന്‍ നല്‍കുന്നുണ്ടെങ്കില്‍ അതു ജിഹാദികളുടെ കൊലക്കത്തിക്കിരയായവര്‍ക്കും എല്ലാം ഉപേക്ഷിച്ചു പലായനം ചെയ്തവര്‍ക്കുമാണു നല്‍കേണ്ടത്.

ഇഎംഎസിന്റെ കുടുംബം ഉള്‍പ്പെടെ ആയിരക്കണക്കിനു കുടുംബങ്ങള്‍ പലായനം ചെയ്തിട്ടുണ്ട്. ഈ വൈകിയ വേളയിലെങ്കിലും സത്യം തുറന്നു പറഞ്ഞു ശരിയായ ചരിത്രം വരുംതലമുറയെ പഠിപ്പിക്കാന്‍ ചരിത്രകാരന്‍മാരും സര്‍ക്കാരും തയാറാകണം. കുമ്മനം ആവശ്യപ്പെട്ടു.

2019ല്‍ ഖിലാഫത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കാനുള്ള നീക്കവുമായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സഹകരിക്കരുതെന്നും കുമ്മനം പറഞ്ഞു.