അന്യ  മതസ്ഥനെ വിവാഹം കഴിച്ചത് ലൗ ജിഹാദായി കാണുന്നില്ലെന്ന് ഹൈക്കോടതി

0
40


കൊച്ചി: മറ്റൊരു മതസ്ഥനെ വിവാഹം കഴിച്ചത് ലൗ ജിഹാദായി കാണുന്നില്ലെന്ന് ഹൈക്കോടതി. എറണാകുളം കണ്ടനാട്ടെ വിവാദ യോഗ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി നിരീക്ഷണം. മറ്റൊരു മതസ്ഥനെ വിവാഹം കഴിച്ചത് ലൗ ജിഹാദായി കാണുന്നില്ല.

എല്ലാ ഹേബിയസ് കോർപസ് കേസുകളും സെൻസേഷനലൈസ് ചെയ്യാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. യോഗ കേന്ദ്രത്തിനെതിരെ ശ്രുതി എന്ന യുവതി നൽകിയ ഹര്‍ജിയും, ശ്രുതിയെ വിട്ടുകിട്ടണമെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് അനീസ് നല്‍കിയ ഹേബിയസ് കോർപസ് ഹരജിയും പരിഗണിക്കവെയായിരുന്നു കോടതി പരാമർശം.

മതപരിവർത്തനത്തിലൂടെയോ മറ്റ് മതസ്ഥനെ വിവാഹം കഴിക്കുന്നതിനെയോ ജിഹാദ് എന്നോ ഘർവാപ്പസി എന്നോ വിളിക്കരുതെന്നും ഹൈകോടതി പറഞ്ഞു. അനീസ് എന്ന യുവാവുമായി വിവാഹം നടന്നതിന്‍റെ രേഖകൾ ശ്രുതി കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ ശ്രുതിക്ക് അനീസിനൊപ്പം പോകാൻ കോടതി അനുവാദം നൽകി. എന്നാല്‍ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കിയില്ല.