അര്‍ക്ക സാവി പുതിയയിനം റോസാപ്പൂക്കള്‍

0
95

ബെഗംളൂരുവിലെ ഇന്ത്യന്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് അര്‍ക്ക സാവി എന്ന മെച്ചപ്പെട്ട ഇനം റോസാപ്പൂക്കള്‍ വികസിപ്പിച്ചു. ഇവ കുലകളായാണ് ഉണ്ടാകുക. സങ്കര റോസിനമായ ഇതിന്റെ പൂക്കള്‍ക്ക് പര്‍പ്പിള്‍ കലര്‍ന്ന പിങ്ക് നിറമാണ്.

കട്ട്ഫ്‌ളവര്‍ വ്യവസായത്തിന് അനുയോജ്യമായ അര്‍ക്ക സാവി ഒരേക്കറില്‍ നിന്ന് 30 ടണ്‍ പൂക്കള്‍ വരെ പ്രതിവര്‍ഷം വിളവ് നല്‍കുന്നു. ഇവ 5-6 ദിവസം വരെ പുതുമയോടെ ഇരിക്കും.