ക്വറ്റ: അഞ്ച് ഹസാരാ ഷിയാ മുസ്ലിംങ്ങള്‍ പാകിസ്താനിൽ വെടിയേറ്റ് മരിച്ചു. മോട്ടോർബൈക്കിൽ എത്തിയ തോക്കുധാരികളാണ് കൊലപാതകം നടത്തിയത്. മോട്ടോര്‍ ബൈക്കില്‍ എത്തിയ തോക്കുധാരികള്‍ തുറന്ന വെടിവെയ്പ്പ് നടത്തുകയായിരുന്നു.
ക്വറ്റയിലെ മാർക്കറ്റിൽ പച്ചക്കറി വിൽക്കാൻ പോയവരെയാണ് കൊലപ്പെടുത്തിയത്. ഇതു വംശീയ കൊലപാതകമാണെന്ന് മുതിർന്ന പൊലീസ് പറയുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനും ഐഎസും ഇതിനുമുമ്പ് പലതവണ ഷിയാ മുസ്ലിംങ്ങള്ക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷമായി ഹസാരാ ഷിയാ മുസ്ലിംങ്ങള്ക്ക് നേരെ പാകിസ്ഥാനില്‍ ആക്രമണം നടക്കുന്നുണ്ട്.