ആഞ്ജലീന ജോളി ചാരവനിതയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

0
58
MR. AND MRS. SMITH, Angelina Jolie, 2005, TM & Copyright (c) 20th Century Fox Film Corp. All rights reserved.

 


ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളി ചാരവനിതയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. നിരവധി ചിത്രങ്ങളില്‍ ചാരവനിതയായി വേഷമിട്ട ആഞ്ജലീന യഥാര്‍ത്ഥ ജീവിതത്തില്‍ ചാര വനിതയായിരുന്നുവെന്ന വാര്‍ത്ത ഹോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്.

ഉഗാണ്ടയിലെ കൊടും കുറ്റവാളി ജോസഫ് കോണിയെ പിടികൂടാനുളള സംഘത്തില്‍ ആഞ്ജലീനയുമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ ആണ് ഇപ്പോഴുണ്ടായിരിക്കുന്നത്. രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ മെയിലുകള്‍ ചോര്‍ത്തി ഒരു ഫ്രഞ്ച് മാധ്യമമാണ് വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍ പദ്ധതി നടന്നില്ല. ഇതിന്റെ കാരണവും വ്യക്തമല്ല. ജോസഫ് കോണിയെ അറസ്റ്റ് ചെയ്യാനുമായില്ല.

രാജ്യാന്തര കോടതിയുടെ മുന്‍ ചീഫ് പ്രോസിക്യൂട്ടര്‍ ലൂയി മോറെനോയാണ് ആഞ്ജലീനയുടെ സഹായം തേടിയതെന്നാണ് സൂചന. സേവനം നല്‍കാന്‍ ആഞ്ജലീന തയ്യാറായി.

ഭര്‍ത്താവായിരുന്ന ബ്രാഡ് പിറ്റും സംഘത്തില്‍ പങ്കു ചേര്‍ന്നു. താരദമ്പതികള്‍ക്കൊപ്പം ജോസഫ് കോണിയെ അത്താഴ വിരുന്നിന് ക്ഷണിക്കാനും തുടര്‍ന്ന് വളഞ്ഞ് പിടികൂടാനുമായിരുന്നു പദ്ധതി.