ഉദാഹരണം സുജാത കാണാന്‍ മുഖ്യനെ ക്ഷണിച്ച്‌ മഞ്ജു വാര്യര്‍

0
107

തിരുവനന്തപുരം:ഉദാഹരണം സുജാത കാണാന്‍ മുഖ്യനെ ക്ഷണിച്ച്‌ മഞ്ജു വാര്യര്‍.മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു മഞ്ജു വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്.മഞ്ജുവിന്റെ പുതിയ ചിത്രം ഉദാഹരണം സുജാതയുടെ പ്രചരണാര്‍ത്ഥം തലസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.

ഉദാഹരണം സുജാത കാണണമെന്ന് മുഖ്യനോട് മഞ്ജു അഭ്യര്‍ത്ഥിച്ചു. സിനിമയുടെ സംവിധായകന്‍ ഫാന്റം പ്രവീണ്‍, നിര്‍മാതാക്കളായ മാര്‍ട്ടിന്‍ പ്രക്കാട്ട് നടന്‍ ജോജു ജോര്‍ജ് എന്നിവരും മഞ്ജുവിനോടൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം മികച്ച പ്രതികരണത്തോടെ തീയേറ്ററില്‍ മുന്നേറി കൊണ്ടിരിക്കുകയാണ്.
തനിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ഉദാഹരണം സുജാതയെന്ന് മഞ്ജു തന്നെ വ്യക്തമാക്കിയിരുന്നു.

സുജാത കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, മമ്ത മോഹന്‍ദാസ്, ജോജു, അലന്‍സിയര്‍ തുടങ്ങി താരങ്ങളും ചിത്രത്തില്‍ മഞ്ജുവിനോടൊപ്പം അഭിനയിക്കുന്നുണ്ട്. നവാഗത സംവിധായകന്‍ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ്

പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുന്നതാണ് ഉദാഹരണം സുജാതയെന്നും, ചിത്രം കാണാന്‍ മഞ്ജു തന്നെ ക്ഷണിച്ചതായും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു


മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്

ചലച്ചിത്രതാരം മഞ്ജു വാര്യര്‍ ( Manju Warrier ) ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തി. അവരുടെ പുതിയ ചിത്രമായ ‘ഉദാഹരണം സുജാത’ കാണാനായി ക്ഷണിച്ചു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകുന്നതാണ് ആ ചിത്രമെന്ന് അവര്‍ സൂചിപ്പിച്ചു.