ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ആദ്യദിനത്തെക്കുറിച്ച്‌ : മലാല

0
57

ലണ്ടന്‍: ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ തന്‍റെ ആദ്യദിനത്തെക്കുറിച്ച്‌ സന്തോഷകരമായ അനുഭവം ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയാണ് മലാല യൂസഫ്സായ്.

വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ചതിന്റെ പേരില്‍ ഭീകരവാദികളുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്നതിന് അഞ്ചുവര്‍ഷത്തിന് ശേഷം തനിക്ക് ഓക്സ്ഫോര്‍ഡിലെ ആദ്യ ക്ലാസ്സില്‍ പങ്കെടുക്കാനായതിന്റെ സന്തോഷം മലാല പോസ്റ്റിലൂടെ പറയുന്നു.

‘പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി സംസാരിക്കാതിരിക്കാനാണ് അവരെനിക്കെതിരെ വെടിയുതിര്‍ത്തത്.അഞ്ചുവര്‍ഷം കഴിഞ്ഞിരിക്കുന്നു.
ഇന്ന് ഓകസ്ഫോര്‍ഡിലെ എന്‍റെ ആദ്യ ക്ലാസില്‍ ഞാന്‍ പങ്കെടുത്തു’ എന്നാണ് മലാല ട്വിറ്ററില്‍ കുറിച്ചത്.

ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിനാളുകള്‍ അത് ഷെയര്‍ ചെയ്തു. മലാലയ്ക്ക് നല്ല ഭാവി ആശംസിച്ചാണ് എല്ലാവരും കമന്‍റെ് ചെയ്തത്.

പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്‍റെ നിരോധനത്തോടുള്ള പ്രതിക്ഷേധത്തിന്‍റെയും അതുമായി ബന്ധപ്പെട്ട് പോരാട്ടം നടത്തിയ പെണ്‍കുട്ടിയാണ് മലാല യൂസഫ്സായ്.

സ്വാത്ത് താഴ്വരയിൽ താലിബാൻ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലെ ജീവിതത്തെ സംബന്ധിച്ച് 2009-ൽ പതിനൊന്നു വയസ്സുള്ളപ്പോൾ ബി.ബി.സിക്കു വേണ്ടി എഴുതാൻ തുടങ്ങിയ ബ്ലോഗാണ് മലാലയെ ആദ്യം ശ്രദ്ധയിൽ കൊണ്ടുവന്നത്

2015-ഓടെ ലോകത്തെ എല്ലാ പെൺകുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുള്ള ഐക്യരാഷ്ട്ര പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം തന്നെ : ‘ഞാനും മലാല’ എന്നായി.