ചേരുവകള്‍
ഓട്സ് – 2 കപ്പ്
ഈന്തപ്പഴം – അരക്കപ്പ്
അണ്ടിപ്പരിപ്പ് – 50 ഗ്രാം
ബദാം – 50 ഗ്രാം
കപ്പലണ്ടി – 50 ഗ്രാം
പിസ്ത – 50 ഗ്രാം
ഉണക്കമുന്തിരി – 50 ഗ്രാം
തേന്‍ – 50 ഗ്രാം
തയ്യാറാക്കുന്ന വിധം :
രണ്ട് കപ്പ് ഓട്സ് ഒരു പാനില്‍ ഇട്ട് ചൂടാക്കുകയ ചെറുതായി പൊടിച്ചെടുത്ത അണ്ടിപ്പരിപ്പ്, കപ്പലണ്ടി, ബദാം, പിസ്ത എന്നിവ ഇതിലേക്ക് ചേര്‍ക്കുക. ഈന്തപ്പഴം, ഉണക്ക മുന്തിരി, തേന്‍ എന്നിവ വെള്ളം ചേര്‍ക്കാതെ മിക്സിയില്‍ അരച്ചെടുക്കുക.
ഓട്സ് മിശ്രിതം തണുത്തശേഷം ഈന്തപ്പഴവും ഉണക്ക മുന്തിരിയും തേനും ചേര്‍ത്തരച്ചത് ഇതിലേക്കിട്ട് നന്നായി കുഴച്ച് ചേര്‍ക്കുക.
ഈ മിശ്രിതം ചതുരാകൃതിയിലുള്ള പാത്രത്തില്‍ നിരത്തിയശേഷം കൈ കൊണ്ട് നന്നായി അമര്‍ത്തിക്കൊടുക്കുക. ഇത് പത്തു മിനിട്ട് ഫ്രിഡ്ജില്‍ സെറ്റ് ചെയ്യാന്‍ വെച്ചശേഷം മുറിച്ച് ഉപയോഗിക്കാം.