കാലിഫോർണിയയില്‍ കാട്ടുതീ; 10 മരണം

0
71

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിലെ കാട്ടുതീയിൽ 10 മരണം. 100ലധികം പേർക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരെ നാപ, സൊനോമ മേഖലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 20,000 പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു.

കനത്ത പുക, ശ്വാസതടസം അടക്കമുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

വടക്കൻ കാലിഫോർണിയയിലെ 1500 വീടുകളും കച്ചവട സ്ഥാപനങ്ങളും മറ്റ് കെട്ടിടങ്ങളും അഗ്നിക്കിരയായി. സംസ്ഥാന ചരിത്രത്തില്‍ വലിയ ദുരന്തങ്ങളില്‍ ഒന്നാണ് ഇപ്പോഴത്തെ കാട്ടുതീ ദുരന്തം.

ദുരന്തമേഖലയിൽ നിന്ന് കൂടുതൽ പേരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ദുരന്ത സാഹചര്യത്തിൽ സൊനോമ, നാപാ അടക്കം എട്ടു കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

1933 ഒക്ടോബറിൽ ലോസ് ആഞ്ചലസിലെ ഗ്രിഫിത്ത് പാർക്കിലുണ്ടായ അഗ്നിബാധയിൽ 29 പേർ മരിച്ചിരുന്നു