കീശ കാലിയാകാതെ വയറുനിറയ്ക്കാം; മൂന്ന് രൂപാ കട

0
116

നല്ല ചൂട് ചായയും കൂട്ടിന് ഒരു പലഹാരവും. ഉഴുന്ന് വട, പരിപ്പ് വട, പഴംപൊരി, ഉള്ളിവട തുടങ്ങി പലഹാരങ്ങള്‍ പലവിധം ഉണ്ട്. ചായക്കടകള്‍ക്ക് അത്രയേറെ സ്വീകാര്യതയുള്ള സ്ഥലമാണ് കേരളം. പഴയ രുചികള്‍ക്ക് ഇന്നും വിപണിയില്‍ വല്യ ഡിമാന്റ് ആണ്.

അത്തരമൊരു ഇടമാണ് കൊല്ലം തട്ടാമല ജംഗ്ഷനിലെ നാടന്‍ ചായക്കട. ഇവിടെ കീശക്കാലിയാകാതെ തന്നെ വയറുനിറയെ പലഹാരം കഴിക്കാം. കടയുടെ പേരില്‍ തന്നെ പ്രത്യേകം വിളിച്ചു പറയുന്നുണ്ട് ‘ മൂന്ന് രൂപാ കട ‘ . മൂന്ന് രൂപ മുതല്‍ അഞ്ച് രൂപ വരെയാണ് ഇവിടുത്തെ പലഹാരങ്ങളുടെ വില. കൃത്രിമത്വങ്ങളൊന്നും ഇല്ലാതെ തനിനാടന്‍ രുചി ഇവിടെ അനുഭവിച്ചറിയാം.