ബെംഗളൂരു: രാജ്യത്തെ രണ്ടാമത്തെ മുലപ്പാല്‍ ശേഖരണ ബാങ്ക് ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡല്‍ഹിയിലാണ് അമാരയുടെ ആദ്യ മുലപ്പാല്‍ ശേഖരണ ബാങ്ക്.
അമാരാ ബ്രസ്റ്റ് മില്‍ക്ക് ഫൗണ്ടേഷനാണ് മുലപ്പാല്‍ ശേഖരണ ബാങ്ക് എന്ന നൂതന ആശയം നടപ്പിലാക്കിയത്. ഇവിടെ ശേഖരിക്കുന്ന മുലപ്പാല്‍ നവജാതശിശുക്കള്‍ക്ക് സൗജന്യമായി നല്കപ്പെടും. നവജാതശിശുക്കള്‍ക്ക് ആരോഗ്യപരമായ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷണം നല്‍കാനാണ് ഈ സംരഭം ആരംഭിച്ചിരിക്കുന്നത്.