കുട്ടികള്‍ സൈബര്‍ ലോകത്തെ ചതിക്കുഴിയില്‍

0
162

ലഹരിവസ്തുക്കള്‍ക്ക് അടിമയാകുന്നതുപോലെയാണ് കുട്ടികള്‍ സൈബര്‍ ലോകത്തെ ചതിക്കുഴികളില്‍ വീഴുന്നത്. കരയുന്ന കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി ആശ്വസിപ്പിക്കുന്നതും ഗെയിലമുകളിലേക്ക് കുട്ടികള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതും വളരെ അപകടകരമായ അവസ്ഥയാണ്.

ഓണ്‍ലൈന്‍ ഗെയിമുകള്‍, സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഈ ചതിക്കുഴിയില്‍ ഉള്‍പ്പെടുന്നു. വീട്, വിദ്യാലയം, സമൂഹം, ചുറ്റുപാടുകള്‍ എന്നിവയൊടെല്ലാമുള്ള കടമകള്‍ മാറ്റിവെച്ച് സൈബര്‍ ലോകത്തിന് പിന്നാലെ പോകുമ്പോഴാണ് കുട്ടി ഇതിന് അടിമയായി എന്ന് പറയുന്നത്. അത് കുട്ടികളുടെ വ്യക്തി ജീവിതത്തിലും പഠനത്തിലും ചുറ്റുപാടുകളിലും പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു.

പലവിധത്തില്‍ സ്വഭാവ വൈകല്യങ്ങളുള്ള കുട്ടികള്‍ സൈബര്‍ അടിമകളാകാറുണ്ട്. മക്കളെ ഒരു തരത്തിലും ശ്രദ്ധിക്കാതെ വളര്‍ത്തുന്ന രക്ഷിതാക്കളുടെ കുട്ടികളാണ് കൂടുതലും ഇത്തരം അപകടകരമായ ഗെയിമുകളില്‍ എത്തിപ്പെടുന്നത്. രാത്രിയില്‍ കുട്ടികളുടെ മൊബൈല്‍ രക്ഷിതാക്കള്‍ വാങ്ങി വയ്ക്കുന്നത് നല്ലതായിരിക്കും