ചന്ദ്രനില്‍ ബഹിരാകാശനിലയം പണിയാന്‍ യുഎസും റഷ്യയും ഒന്നിക്കുന്നു

0
68

റഷ്യയും അമേരിക്കയും ബഹിരാകാശത്ത് ഒന്നിക്കുന്നു. 2026 ആകുമ്പോഴേക്കും ചന്ദ്രനില്‍ ബഹിരാകാശനിലയം പണിയാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസയും റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസും ഇതിനുള്ള കരാറില്‍ ഒപ്പിട്ടു.

തമ്മില്‍ മല്‍സരം തുടരുന്ന ലോകശക്തികള്‍ ഇനിയുള്ള കാലം ബഹിരാകാശ മേഖലയില്‍ ഒന്നിച്ച് നീങ്ങാന്‍ ആഗ്രഹിക്കുന്നതായി ഇരുകൂട്ടരും അറിയിച്ചു. ഇതേവരെ മനുഷ്യന്‍ എത്തിച്ചേരാത്ത ബഹിരാകാശ മേഖലകളില്‍ എത്തിച്ചേരുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ഓസ്‌ട്രേലിയയില്‍ നടന്ന 68ാമത് അന്താരാഷ്ട്ര ആസ്‌ട്രോനോട്ടിക്കല്‍ കോണ്‍ഗ്രസിലാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പ് വച്ചത്.