ശ്രീനഗര്‍: ജയ്ഷ് ഇ മുഹമ്മദ് ഭീകരന് ഖാലിദിന്റെ വധത്തിനു പിന്നില്‍ കാമുകിയുടെ കരങ്ങള്‍. മുന്‍ കാമുകിയ്ക്ക് ഭീകരനോടുണ്ടായിരുന്ന അടങ്ങാത്ത പകയാണ് ബുള്ളറ്റുകളുടെ രൂപത്തില്‍ തിരിച്ചു വന്നത്.
20 കാരിയായ കശ്മീരി യുവതി ഖാലിദിന്റെ കാമുകായിയായിരുന്നു. ഖാലിദിന് 20 ഓളം കാമുകിമാര്‍ ഉള്ളത് യുവതിക്ക് അറിയില്ലായിരുന്നു. ഇവള് ഗര്‍ഭിണിയായപ്പോള്‍ ഖാലിദ് നിഷ്ക്കരുണം യുവതിയെ തള്ളിക്കളഞ്ഞു. നിവൃത്തിയില്ലാതെ പഞ്ചാബിലെ ജലന്ദറില്‍ പോയി യുവതി ഗര്‍ഭചിദ്രം നടത്തി.
തന്റെ കുഞ്ഞു കൂടി നഷ്ടമായതി പക സൂക്ഷിച്ച യുവതി കശ്മീര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ‘അവന് ചാകണം ഞാന്‍ നിങ്ങളെ അവന്റെ സങ്കേതത്തിലേക്ക് എത്തിക്കാം, ബാക്കി നിങ്ങള്‍ നോക്കിക്കൊള്ളണം; അവള് പോലീസിനോട് പറഞ്ഞു.
അന്ന് മുതല്‍ ഖാലിദ് സുരക്ഷാസേനയുടെ നിരീക്ഷണത്തിലായി. കാമുകിമാരെ കാണാന്‍ ഖാലിദ് ഒറ്റയ്ക്ക് ആണ് പോകുന്നത് എന്നും സുരക്ഷാസേന മനസിലാക്കി. ഇതുപോലുള്ള കഴിഞ്ഞ രാത്രിയിലെ പോക്ക് ഖാലിദിനു മരണക്കെണിയായി. കൃത്യമായ സ്ഥലം മനസ്സിലാക്കാന്‍ സാധിച്ചതിനാല്‍ പെട്ടെന്ന് തന്നെ ഖാലിദിനെ വെടിവെച്ച് വീഴ്ത്താനായി.
വെറും നാല് മിനുട്ടു നേരം മാത്രമേ ഏറ്റുമുട്ടല്‍ നീണ്ടു നിന്നുള്ളൂ. എ പ്ലസ് പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭീകരനാണ് ഖാലിദ്. ജെയ്ഷെ മുഹമ്മദ് ഓപ്പറേഷനല്‍ കമാന്‍ഡറായി അറിയപ്പെടുന്ന ഇയാളുടെ തലയ്ക്ക് ഏഴുലക്ഷം രൂപ സുരക്ഷാ സേന വിലയിട്ടിരുന്നു.