പനാജി: ഗോവയില്‍ ജര്‍മനിയെ തകര്‍ത്ത് ഇറാന്റെ തേരോട്ടം. രണ്ടാം വിജയത്തോടെ ഇറാന് ഫിഫ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചു. ഇറാന് എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ജര്‍മനിയെ തകര്‍ത്തത്.
ഇറാനായി യൂനെസ് ഡെല്‍ഫി ഇരട്ട ഗോള്‍ നേടി. 6ാം മിനിട്ടിലും, 42ാം മിനിറ്റിലുമായിരുന്നു യൂനെസിന്റെ ഗോളുകള്‍. യൂനെസ് ഡെല്‍ഫിക്ക് പകരക്കാരനായി എത്തിയ വാഹിദ് നംദാരിയും സയ്യാദുമാണ് മറ്റു രണ്ടു ഗോളുകള്‍ നേടിയത്.