ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജെയ്ഷായുടെ കമ്പനിയുടെ വളര്‍ച്ചയെക്കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഭീഷണി.
അമിത് ഷായുടെ മകന്റെ കമ്പനിയുടെ ക്രമാതീതമായ വളര്‍ച്ച വെളിച്ചത്ത് കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക രോഹിണി സിംഗിനാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത്.വിവാദ വാര്‍ത്ത നല്കിയ ദി വയര്‍ വെബ്സൈറ്റിന്റെ പത്രാധിപരും റിപ്പോര്‍ട്ടറും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ ജെയ് അമിത്ഭായ് ഷാ മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്. ജെയ് അമിത്ഭായ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിറ്റുവരവ് ഒരു വര്‍ഷംകൊണ്ട് 16,000 മടങ്ങു വര്‍ധിച്ചുവെന്നാണ് ‘ദ് വയര്‍’ വാര്‍ത്ത പുറത്തുവിട്ടത്.
സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാധ്രയ്ക്കെതിരായ അഴിമതി വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ തനിക്കുനേരെ ഭീഷണി ഉണ്ടായിരുന്നില്ലെന്നും രോഹിണി ചൂണ്ടിക്കാട്ടുന്നു. സോഷ്യല്‍മീഡിയ വഴിയാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായാണ് രോഹിണി സിംഗിന്റെ വെളിപ്പെടുത്തല്‍.
അമിത് ഷായുടെ മകന്റെ ഉടമസ്ഥതയിലുള്ള ടെംപിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടേതായി 2013 മുതല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ റജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ (ആര്‍ഒസി) ലഭ്യമാക്കിയിട്ടുള്ള കണക്കുകളാണ് വാര്‍ത്തയ്ക്ക് അടിസ്ഥാനം.