ഡോ. വിസി ഹാരിസിന് ആയിരങ്ങളുടെ യാത്രാമൊഴി

0
66


കോട്ടയം: ഇന്നലെ അന്തരിച്ച എംജി സര്‍വകലാശാല ലെറ്റേഴ്‌സ് വിഭാഗം തലവന്‍ ഡോ. വിസി ഹാരിസിന് ആയിരങ്ങളുടെ യാത്രാമൊഴി. ശിഷ്യരും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധിയാളുകളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

ഏറ്റുമാനൂരിലെ പട്ടിത്താനത്താണ് മതാചാരങ്ങളൊഴിവാക്കിയുള്ള സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന ഹാരിസ് ഇന്നലെയാണ് അന്തരിച്ചത്. ധിഷണാശാലിയായിരുന്ന ഹാരിസിന് ഒട്ടുവളരെ സൗഹൃദങ്ങള്‍ സംസ്ഥാനത്തിന്നകത്തും പുറത്തും ഉണ്ടായിരുന്നു.

കേരള ദറിദയെന്ന് സുഹൃത്‌വലയങ്ങളില്‍ അറിയപ്പെട്ട ഹാരിസിനെ ജാക്വിസ് ദറിദയുടെ ചരമവാര്‍ഷികദിനത്തില്‍ തന്നെയാണ് മരണം കവര്‍ന്നെടുത്തത്‌.
എഴുത്തുകാരന്‍, നിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത് തുടങ്ങി സര്‍വമേഖലയിലും ആഴമേറിയ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഹാരിസ് കടന്നു പോയത്.

മൂന്ന് പതിറ്റാണ്ടോളം  സജീവമാക്കിയ എം.ജി ക്യാമ്പസിലും ലെറ്റേഴ്‌സ് വിഭാഗത്തിലും കോട്ടയം കെ.പി.എസ് മേനോന്‍ ഹാളിലും അദ്ദേഹത്തിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചിരുന്നു.