ദ്രാക്ഷാധി കഷായം എന്തിനൊക്കെ

0
159

ദ്രാഷാധി കഷായത്തിന് പനിയുടെ ചികിത്സയില്‍ വലിയ പങ്കാണുള്ളത്. തലവേദന , തലചുറ്റല്‍, ബോധക്ഷയം, ഛര്‍ദ്ദി, മയക്കം, ഉറക്കമില്ലായ്മ, അമിതമായ ദാഹം, വായവരള്‍ച, സന്ധിവേദന തുടങ്ങി ലക്ഷണങ്ങളോടു കൂടിയ പനിയുടെ ചികിത്സയ്ക്ക് പ്രത്യേകം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളില്‍ ഒന്നാണ് ദ്രാക്ഷാധി കഷായം.

ഇതുകുടാതെ അമിത മദ്യപാനം മൂലമുണ്ടാകുന്ന അസ്വസ്തകള്‍, മഞ്ഞപ്പിത്തം, രക്തം ഛര്‍ദ്ദിക്കല്‍, വിവിധ ഭാഗങ്ങളിലൂടെയുള്ള രക്തസ്രാവവും, തുടര്‍ന്നുണ്ടാകുന്ന ക്ഷീണം, തളര്‍ച്ച എന്നിവയുടെ പരിഹാരത്തിനും ദ്രാക്ഷാധി കഷായം ഉത്തമൗഷധമാണ്.