നാ​റാ​ത്ത് തീവ്രവാദ ക്യാമ്പ് കേസില്‍ ഒളിവിലായിരുന്ന പ്ര​തി​ അറസ്റ്റില്‍

0
52

കൊ​ച്ചി: ക​ണ്ണൂ​രി​ലെ നാ​റാ​ത്ത് തീവ്രവാദ ആ​യു​ധ പ​രി​ശീ​ല​ന ക്യാമ്പ് സംഘടിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്ര​തി​യെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി അ​റ​സ്റ്റ് ചെ​യ്തു. മു​ണ്ടോ​ന്‍​വ​യ​ല്‍ ക​ണി​യാ​റ​ക്ക​ല്‍ തൈ​ക്ക​ണ്ടി അ​സ്ഹ​റു​ദീ​ന്‍(23) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ നാ​ലു​വ​ര്‍​ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

2013 ഏപ്രില്‍ 23 മുതല്‍ നാറാത്ത് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തില്‍ കലാപം ലക്ഷ്യമിട്ട് ആയുധ പരിശീലനം നടത്തി എന്നാണു കേസ്. പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകരായിരുന്നു ആയുധ പരിശീലനം നടത്തിയത്.

ആയുധ പരിശീലനം നടക്കുമ്പോള്‍ പോലീസ് ക്യാമ്പ് റെയ്ഡ് നടത്തുകയായിരുന്നു. പിടിയിലായവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു.

കേസില്‍ 21 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി എന്‍.ഐ.എ പ്രത്യേക കോടതി കഴിഞ്ഞ വര്‍ഷം ശിക്ഷ വിധിച്ചിരുന്നു