പിടിവാശിക്കാരായ കുട്ടികളെ നേരെയാക്കാന്‍ ചില എളുപ്പ വഴികള്‍

0
120


ഒരു കാരണവുമില്ലാതെ വഴക്കടിക്കുന്ന ചില കുട്ടികളുണ്ട്. ചെറിയ പിടിവാശികള്‍ക്ക് പോലും വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ തല്ലിത്തകര്‍ക്കുന്നവര്‍. വഴക്കാളികള്‍ എന്ന പേരിട്ട് അവരെ മാറ്റി നിര്‍ത്തേണ്ട. ചിലപ്പോള്‍ അവരുടെ പ്രശ്‌നങ്ങള്‍ നിസ്സാരമായിരിക്കാം. അത് കുടുംബാംഗങ്ങളുടെ ഭാഗത്തു നിന്നുള്ള സ്‌നേഹവും കരുതലും കൊണ്ട് മാത്രമേ പരിഹരിക്കാനാകൂ. ഇതാ പിടിവാശിക്കാരായ കുട്ടികളെ മിടുക്കന്മാരാക്കാന്‍ ചില എളുപ്പ വഴികള്‍.

Image result for obedient kids

1. ചെറുപ്പത്തിലേ മര്യാദകള്‍ ശീലിപ്പിക്കുക
ചെറുപ്പം മുതലേ കുട്ടികളെ മര്യാദ എന്തെന്ന് പറഞ്ഞ് പഠിപ്പിക്കണം. ചെറിയ കാര്യങ്ങളാണെങ്കില്‍ പോലും നന്ദി പറയാനും ക്ഷമ ചോദിക്കാനുമെല്ലാം അവരെ പഠിപ്പിക്കണം. ഇത് അവരെ വിനയവും മര്യാദയും ഉള്ള നല്ല കുട്ടികളാക്കും. എന്നാല്‍ മര്യാദ എന്തെന്ന് അറിയാമായിരുന്നിട്ടും സ്വഭാവത്തില്‍ അത് പകര്‍ത്താതിരിക്കുന്ന കുട്ടികളെ സ്‌നേഹത്തോടെ അടുത്തുവിളിച്ച് മര്യാദ എന്തെന്ന് പറഞ്ഞു കൊടുക്കണം. കൂടാതെ കുട്ടിയായിരുന്നപ്പോള്‍ മോന്‍ അല്ലെങ്കില്‍ മോള്‍ ആയിരുന്നു ഏറ്റവും നല്ല കുട്ടി, ഇപ്പോഴും നല്ല കുട്ടിയാണ്, എങ്കിലും ഏറ്റവും നല്ല കുട്ടിയെന്ന പേര് നേടേണ്ടെ എന്നൊക്കെ ചോദിച്ച് കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

Related image

2. ദൈവഭക്തി ഉള്ളവരായിരിക്കാന്‍ പഠിപ്പിക്കണം
ജീവിത സൗകര്യങ്ങളും കളിപ്പാട്ടങ്ങളും ആണ് അനുഗ്രഹങ്ങള്‍ എന്നു വിശ്വസിക്കുന്ന നമ്മുടെ കുട്ടികളെ അവയെക്കാള്‍ അനുഗ്രഹമായി മറ്റു പലുതുമുണ്ടെന്ന് പറഞ്ഞ് മനസിലാക്കിക്കണം. അവര്‍ക്ക് കിട്ടുന്ന അനുഗ്രഹങ്ങളെക്കുറിച്ചും ഭാഗ്യങ്ങളെക്കുറിച്ചും കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തണം. നല്ല ജീവിതം തന്നതിന് ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം എന്ന് പറഞ്ഞ് പഠിപ്പിക്കണം. പ്രാര്‍ത്ഥന ചൊല്ലാനും മതഗ്രന്ഥങ്ങള്‍ വായിക്കാനും ശീലിക്കണം.

Related image

3. കുട്ടികളുടെ കേള്‍വിക്കാരാകണം
കുട്ടികളോട് അന്നന്നത്തെ വിശേഷങ്ങളും വിവരങ്ങളും ചോദിച്ചറിയണം. അവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കണം. മറ്റുള്ളവരോട് ഒരു ദിവസം എങ്ങനെയെന്ന് ചോദിച്ച് മനസിലാക്കാനും അവരോട് പറയണം. ക്ഷമാശീലവും ശ്രദ്ധയും വര്‍ധിപ്പിക്കാനും മറ്റുള്ളവരോട് കരുതലുണ്ടാകാനും ഇത് അവരെ സഹായിക്കും.

Image result for obedient kids

4. പണത്തിന്റെ മൂല്യത്തെക്കുറിച്ച് പറഞ്ഞ് മനസിലാക്കണം
വീട്ടിലെ വരുമാനത്തെക്കുറിച്ചും വരവു ചെലവുകളെക്കുറിച്ചും കുട്ടികളോട് എന്തുപറയാനാണ് എന്ന് ചിന്തിക്കേണ്ട. നമ്മള്‍ മുടക്കുന്ന പണം കഷ്ടപ്പാടിന്റെ വിലയാണെന്നത് അവരോട് പറയാതെ പറയണം. അനാവശ്യമായി പണം ചെലവഴിക്കരുതെന്നും പറഞ്ഞു കൊടുക്കണം. പണത്തിന്റെ മൂല്യം അറിഞ്ഞ് തന്നെ കുട്ടികള്‍ വളരണം.

Related image

5. മറ്റുള്ളവര്‍ക്ക് കൈത്താങ്ങാവാന്‍ പഠിപ്പിക്കണം
സങ്കടം അനുഭവിക്കുന്നവരെ സഹായിക്കാന്‍ തല്‍പരരാക്കി വളര്‍ത്തണം. ഇത് കുട്ടികളെ പറഞ്ഞ് മനസിലാക്കാനും നമ്മളാല്‍ കഴിയും വിധം മറ്റുള്ളവര്‍ക്ക് സഹായം ചെയ്ത് കൊടുക്കണമെന്ന് പറഞ്ഞ് കൊടുക്കുകയും വേണം. നന്മ ചെയ്യുമ്പോള്‍ നമ്മുടെ വ്യക്തിത്വം ഉയരുമെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താനും ശ്രമിക്കണം.