പെട്രോളിനും ഡീസലിനും ഗുജറാത്ത് സര്‍ക്കാര്‍ നികുതി കുറച്ചു

0
47

അഹമ്മദാബാദ്: പെട്രോള്‍, ഡീസല്‍ നികുതികള്‍ ഗുജറാത്ത് സര്‍ക്കാര്‍ കുറവ് വരുത്തി. നാലു ശതമാനം നികുതിയാണ്‌ കുറച്ചത്. നികുതി കുറച്ചത് വഴി ഗുജറാത്തിൽ പെട്രോളിന് ലിറ്ററിന് 2.93 രൂപയും ഡീസലിന് 2.72 രൂപയും വില കുറഞ്ഞു.

സംസ്ഥാനങ്ങൾ പെട്രോൾ, ഡീസൽ എന്നിവക്ക് ഏർപ്പെടുത്തിയ നികുതി കുറക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ കുറവ് വരുത്തണമെന്നു കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പകരം കേന്ദ്രം നികുതി കുറയ്ക്കണമെന്നും അല്ലെങ്കില്‍ നഷ്ടം കേന്ദ്രം നികത്തണമെന്നുമാണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്.

കേരള ധനമന്ത്രി തോമസ്‌ ഐസക്ക് ആണ് ആദ്യം ഈ ആവശ്യം ഉന്നയിച്ചത്. പക്ഷെ കേരളത്തില്‍ സര്‍ക്കാര്‍ നികുതികള്‍ കുറച്ചിട്ടില്ല. നഷ്ടം തന്നെ കാരണം.