പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും പരുക്ക്

0
60

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 17 വിദ്യാര്‍ഥികള്‍ക്കും 2 അധ്യാപകര്‍ക്കും പരുക്ക്.

പെരുമ്പാവൂര്‍ സാന്തോം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. രണ്ട് അധ്യാപകരെ ആലുവയിലുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.