പ്രക്ഷോഭം ശക്തം; തിങ്കളാഴ്ച കാറ്റലന്‍ പാര്‍ലമെന്റ് യോഗം

0
50

ബാഴ്‌സിലോന: കാറ്റലോണിയയില്‍ പ്രക്ഷോഭം ശക്തമാകുന്നു. പ്രക്ഷോഭകരെ നേരിടാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കാന്‍ കാറ്റലോണിയ ഹൈക്കോടതി സ്പാനിഷ് പൊലീസിന് നിര്‍ദേശം നല്‍കി.

തിങ്കളാഴ്ച കാറ്റലോണിയന്‍ പാര്ലമെന്റ്റ് ചേരുന്നുണ്ട്. നിര്‍ണ്ണായകമായ ഒരു യോഗമായി ഈ പാര്‍ലമെന്റ്റ് യോഗം കണക്കാക്കപ്പെടുന്നു. . ഹിതപരിശോധന നിയമവിരുദ്ധമെന്ന് സ്‌പെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ലമെന്റിലെ പ്രഖ്യാപനം സ്വതന്ത്ര കാറ്റലോണിയ പ്രക്രിയയ്ക്ക് തുടക്കംകുറിക്കും.

കാറ്റലന്‍ സ്വതന്ത്ര്യപ്രക്ഷോഭ നേതാവ് കര്‍ലസ് പ്യുജിമോണ്ട് ചൊവ്വാഴ്ച പാര്‍ലമെന്റ് യോഗത്തില്‍ പ്രസംഗിക്കുന്നുണ്ട്. വിഭാഗീയതയ്‌ക്കെതിരെ സ്‌പെയിനിലെങ്ങും പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയാണ്.

ആയിരക്കണക്കിന് തൊഴിലാളികള്‍ ബാഴ്‌സലോനയിലും മഡ്രിഡിലും പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധം ശക്തിയാര്‍ജിക്കുന്നത് കടുത്ത നടപടികള്‍ക്ക് സ്പാനിഷ് സര്‍ക്കാരിനെ പ്രേരിപ്പിച്ചേക്കും. കാറ്റലോണിയയ്ക്ക് നല്‍കിയിട്ടുള്ള സ്വയംഭരണാവകാശം എടുത്തുകളയാനും കാറ്റലന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാനും സ്പെയിന്‍ നീക്കം നടത്തിയേക്കും.

കാറ്റലോണിയ സ്വാതന്ത്ര്യപ്രഖ്യാപനം അംഗീകരിക്കില്ലെന്നു ഫ്രാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. സ്‌പെയിന്‍ വിഭജിക്കപ്പെടുന്നതിനെ വത്തിക്കാനും അനുകൂലിക്കുന്നില്ലെന്നാണ് വാര്‍ത്തകള്‍.