പ്ലാറ്റ്‌ഫോമില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ വിദ്യാര്‍ത്ഥികള്‍

0
52

ചെന്നൈ: റയില്‍വേ പ്ലാറ്റ്‌ഫോമില്‍ കത്തി വീശിയും വാളുകള്‍ ഉരച്ചും പടക്കം പൊട്ടിച്ചും രസിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഓടുന്ന തീവണ്ടിയില്‍ തൂങ്ങിയിരുന്ന് കൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ അഭ്യാസം സ്‌റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.

തീവണ്ടി പ്ലാറ്റ്‌ഫോമില്‍ എത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു വിദ്യാര്‍ത്ഥികളുടെ ഈ കലാപരിപാടി. സംഭവുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.