ഫെയ്സ്ബുക്ക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ രാജിവെച്ചു

0
53

ഡല്‍ഹി: ഫെയ്സ്ബുക്ക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ഉമങ് ബേദി രാജിവെച്ചു. ഇന്ത്യക്ക് പുറമെ ഫെയ്സ്ബുക്കിന്റെ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളുടെയും ചുമതലയുണ്ടായിരുന്ന ഉമങ് ബേദി ഈ വര്‍ഷം അവസാനത്തോടെ കമ്പനിയുടെ പടിയിറങ്ങുമെന്ന് ഫെയ്സ്ബുക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ കണ്‍സ്യൂമര്‍ ആന്റ് മീഡിയാ വിഭാഗം ഡയറക്ടര്‍ സന്ദീപ് ഭൂഷണായിരിക്കും താല്‍കാലികമായി മാനേജ് ഡയറക്ടര്‍ പദവി നല്‍കുക.

പുതിയ എംഡിയെ കണ്ടെത്താന്‍ കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്. 2016 ജൂലൈയിലാണ് ഉമങ് ബേദി ഫെയ്സ്ബുക്കിലെത്തിയത്. അതിന് മുമ്പ് അഡോബ് സിസ്റ്റംസിന്റെ സൗത്ത് ഏഷ്യന്‍ ചുമതലയായിരുന്നു അദ്ദേഹത്തിന്.

ഫെയ്സ്ബുക്കിലെ ബിസിനസ് സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക വഴി കമ്പനിയെ വലിയ ഉയരങ്ങളിലെത്തിക്കാന്‍ ഉമങ് ബേദിക്ക് കഴിഞ്ഞതായി ഫെയ്സ്ബുക്ക് പ്രതികരിച്ചു.