പ്രശസ്ത സാഹസികനും ശാസ്ത്രജ്ഞനുമായ ഫ്രിഡ്ത്യൂഫ് നാന്‍സെന്റെ 156ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍. ഡൂഡിളിലൂടെയാണ് നാന്സെനിന്റെ ഓര്‍മകളെ ഗൂഗിള്‍ ലോകത്തോട് പങ്കു വെയ്ക്കുന്നത്. ഇദ്ദേഹം അറിയപ്പെടുന്ന നയതന്ത്രജ്ഞനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു ഫ്രിഡ്ത്യൂഫ് നാന്സെനാണ് നാന്‍സെന്‍ പാസ്പോര്‍ട്ടുകളുടെ ആദ്യ ഹൈക്കമ്മീഷണര്‍ ആയിരുന്നു.
1861 ഒക്ടോബര്‍ 10ന് നോര്‍വേയില്‍ ജനിച്ച ഇദ്ദേഹം നീന്തല്‍, സ്കേറ്റിങ്,സ്കീയിംഗ് തുടങ്ങിയ കായികയിനങ്ങളിലും വിദഗ്ദനായിരുന്നു. സ്കൂള്‍ പഠനകാലം മുതല്‍ ശാസ്ത്രവിഷയങ്ങളിലും വരയിലും നൈപുണ്യം ഉണ്ടായിരുന്ന ഇദ്ദേഹം തുടര്‍പഠനത്തിനായി ജന്തുശാസ്ത്രമാണ് തിരഞ്ഞെടുത്തത്.
ശാസ്ത്രവിഷയങ്ങളോട് തനിക്കുള്ള ആഭിമുഖ്യം അദ്ദേഹം തന്റെ സാഹസികതകള്‍ക്കും അവയെ പ്രയോജനപ്പെടുത്തി. 1888ല്‍ നാന്‍സെന്‍ ഗ്രീന്‍ലാന്‍ഡിലെ അതുവരെയും ആരും എത്തിപ്പെടാത്ത സ്ഥലങ്ങളില്‍ കൂടി യാത്ര ചെയ്തു. വളരെ അപകടം നിറഞ്ഞ ആ യാത്ര രണ്ട് മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തീകരിച്ചത്. രണ്ട് വര്‍ഷത്തിനു ശേഷം അദ്ദേഹം ‘ദ് ഫസ്റ്റ് ക്രോസിങ് ഓഫ് ഗ്രീന്‍ലാന്‍ഡ്’ എന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചു.
ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം നാന്‍സെന്‍ ഫ്രാം എന്ന കപ്പലില്‍ ആര്‍ടിക് ഭാഗത്തേക്ക് പര്യവേഷണം നടത്തി. 1905 ഫ്രിഡ്ത്യൂഫ് നാന്‍സെന്‍ സ്വീഡനില്‍ നിന്നും നോര്‍വേ സ്വതന്ത്ര രാജ്യമാകുന്നതിനായി യുദ്ധം ചെയ്തു. 1914ല്‍ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ നാന്‍സെന്‍ രാജ്യാന്തര രാഷ്ട്രീയത്തില്‍ താത്പര്യമെടുക്കുകയും തന്റെ ജീവിതത്തിലെ മറ്റൊരു അധ്യായം തുടങ്ങുകയും ചെയ്തു.
1919ല്‍ നാന്‍സെന്‍ ലീഗ് ഓഫ് നേഷന്‍സിന്റെ നോര്‍വീജിയന്‍ യൂണിയന് പ്രസിഡന്റായി. 1920ല്‍ ലീഗ് ഓഫ് നേഷന്‍സ് യുദ്ധത്തടവുകാരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ചുമതലപ്പെടുത്തി. തന്റെ ഉദ്യമത്തില്‍ വിജയിച്ച നാന്‍സെന്‍ 450000 തടവുകാരെ മോചിപ്പിച്ചു.
അഭയാര്‍ത്ഥികള്‍ക്കായി 1921ല്‍ ലീഗ് ഓഫ് നേഷന്‍സ് ഹൈക്കമ്മീഷന് രൂപീകരിച്ചു. ആ സമയത്താണ് നാന്‍സെന്‍ പാസ്പോര്ട്ടുകള് രൂപീകരിക്കുന്നത്. തിരിച്ചറിയല്‍ രേഖകളായിരുന്ന നാന്‍സെന്‍ പാസ്പോര്ട്ടുകള് പിന്നീട് 50ലധികം സര്‍ക്കാരുകള്‍ അംഗീകരിച്ചു.
1921-22 കാലഘട്ടത്തില്‍ റഷ്യയില്‍ ക്ഷാമം അനുഭവപ്പെട്ടപ്പോള്‍ നാന്‍സെന്‍ ആളുകളെ രക്ഷിക്കാനായി സാധനങ്ങള്‍ വിതരണം ചെയ്യുകയും ഏഴ് ദശലക്ഷം മുതല്‍ 22 ദശലക്ഷം വരെയുള്ള ആളുകളുടെ ജീവന് രക്ഷിക്കുകയും ചെയ്തു.
സാഹസികവും അന്വേഷണാത്മകവും മനുഷ്യത്വപരവവുമായ ജീവിതം നയിച്ച ഫ്രിഡ്ത്യൂഫ് നാന്‍സെന്‍ 1930 മെയ് 13ന് അന്തരിച്ചു.