ചേരുവകള്‍
ആപ്പിള്‍, മാങ്ങ, പൈനാപ്പിള്‍ – രണ്ട് കപ്പ് (ചതുരക്കഷ്ണങ്ങള് ആക്കി മുറിച്ചത്)
മാതള നാരങ്ങ (അല്ലികള്‍) – അരക്കപ്പ്
അണ്ടിപ്പരിപ്പ് (കുതിര്‍ത്തത്) – 12 എണ്ണം
ഉണക്കമുന്തിരി – 20-25 എണ്ണം
അണ്ടിപ്പരിപ്പ് – 15-20 എണ്ണം
സവാള – ഒരെണ്ണം (ഫ്രൈ ചെയ്തത്)
പച്ചമുളക് – 3 എണ്ണം
കറുവപ്പട്ട – 1 കഷ്ണം
ബേലീഫ് – 1
മഞ്ഞള്‍പ്പൊടി – കാല് ടീസ്പൂണ്‍
ജീരകം (പൊടിച്ചത്) – കാല് ടീസ്പൂണ്‍
കുരുമുളക് പൊടി – കാല് ടീസ്പൂണ്‍
തേങ്ങാപ്പൊടി – 4 ടീസ്പൂണ്‍
കറിവേപ്പില – 1 തണ്ട്
ഉപ്പ്, എണ്ണ, വെള്ളം – ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം:
ആപ്പിള്‍, മാങ്ങ, പൈനാപ്പിള്‍ എന്നിവ കഷ്ണങ്ങള്‍ ആക്കി മുറിച്ചത് കുറച്ച് വെള്ളം, മഞ്ഞള്‍പ്പൊടി, ഉപ്പ്, പച്ചമുളക് എന്നിവ ചേര്‍ത്ത് വേവിക്കാന്‍ വയ്ക്കുക. പിന്നീട് സവാള ഫ്രൈ ചെയ്തത്, കുതിര്‍ത്തുവെച്ച അണ്ടിപ്പരിപ്പ് എന്നിവ നന്നായി അരച്ചുവയ്ക്കുക.
ഒരു ഫ്രൈ പാന്‍ വെച്ച് കുറച്ച് എണ്ണ ഒഴിച്ച ശേഷം ബേലീഫ്, കറുവപ്പട്ട എന്നിവ ഇടുക. ഇതിനോടൊപ്പം അണ്ടിപ്പരിപ്പ് കൂടി ഇടുക. അണ്ടിപ്പരിപ്പ് ഒന്ന് മൂക്കുമ്പോള്‍ ഉണക്കമുന്തിരിയും ചേര്‍ക്കുക. എല്ലാം പാകമായാല്‍ ഇതിലേക്ക് അണ്ടിപ്പരിപ്പും സവാളം ചേര്‍ത്തരച്ചതും ജീരകപ്പൊടിയും കുരുമുളക് പൊടിയും കറിവേപ്പിലയും ചേര്‍ക്കുക.
ഇത് നന്നായി തിളച്ച് കുറുകുമ്പോള്‍ വേവിച്ച പഴക്കഷ്ണങ്ങള്‍ കൂടി ചേര്‍ത്ത് ഇളക്കി രണ്ട് മിനിട്ട് നന്നായി തിളപ്പിക്കുക. ഉപ്പ് ആവശ്യത്തിന് ചേര്‍ക്കാന്‍ മറക്കണ്ട. ശേഷം തേങ്ങാപ്പൊടി കുറച്ച് വെള്ളത്തില്‍ കലക്കി ഒഴിച്ച് തിള വരുമ്പോള്‍ മാതള അല്ലികള്‍ ഇട്ട് തീ ഓഫ് ചെയ്ത് മൂടി വയ്ക്കുക. ഫ്രൂട്ട്സ് കുറുമ റെഡി.