മഹേഷിന്‍റെ പ്രതികാരം തമിഴ് പതിപ്പ് ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
57

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പ് എത്തുകയാണ്.നിമിര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.

ചിത്രം ഉദയനിധി സ്റ്റാലിനെ നായകനാക്കി പ്രിയദര്‍ശനാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തെത്തിറങ്ങിയിരിക്കുന്നത്.

ഫഹദ് അവതരിപ്പിച്ച കഥാപാത്രമായി തമിഴില്‍ എത്തുന്നത് ഉദയനിധി സ്റ്റാലിനാണ്. അപര്‍ണാ ബാലമുരളിയുടെ റോളില്‍ നമിതാ പ്രമോദും മലയാളത്തില്‍ അനുശ്രീ അവതരിപ്പിച്ച റോളില്‍ പാര്‍വതി നായരുമാണ് എത്തുന്നത്.

മലയാളത്തില്‍ അലന്‍സിയര്‍ അവതരിപ്പിച്ച കഥാപാത്രമായി തമിഴില്‍ വേഷമിടുന്നത് എം എസ് ഭാസ്കര്‍ ആണ്.

സുജിത് ശങ്കറിന്‍റെ വേഷത്തില്‍ സമുദ്രക്കനിയാണ് തമിഴിലെത്തുന്നത്.സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമ മുഴുവനായും മഹേഷിന്‍റെ പ്രതികാരം പോലെ ആയിരിക്കില്ലെന്നും തിരക്കഥയിലും കഥാപാത്രങ്ങളിലും ചില മാറ്റങ്ങള്‍ ഉണ്ടായിരിക്കുമെന്നും പ്രിയദര്‍ശന്‍ നേരത്തെ അറിയിച്ചിരുന്നു.