മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം: ഹൈക്കോടതി വിശദീകരണം തേടി

0
55


തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തില്‍ നിലപാടറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന് 10 ദിവസം കോടതി അനുവദിച്ചു.

വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടോയെന്നും അറിയിക്കണം. ഇക്കാര്യം മറ്റന്നാള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സ്‌റ്റോപ്പ് മെമ്മോ ഉണ്ടെങ്കില്‍ നടപ്പാക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന കുറുവേലി പാടശേഖരത്താണ് നിയമ ലംഘനം നടന്നത്. ഇവിടെ വെള്ളം ഒഴുക്കിക്കളയാനുള്ള ചാല് കല്ലുകെട്ടുന്നതിനായി വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി 2013 ല്‍ അപേക്ഷ നല്‍കി.

ഈ അപേക്ഷയില്‍ ചാല് മുഴുവന്‍ കല്ല് കെട്ടാന്‍ അന്നത്തെ ജില്ലാ കളക്ടര്‍ എന്‍ പത്മകുമാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കുട്ടനാട്ടിലെ ആയിരക്കണക്കിന് ഏക്കര്‍ കൃഷിയുള്ള പാടശേഖരങ്ങളില്‍ പോലും ഇല്ലാത്തതാണ് വെള്ളമൊഴുകിപ്പോകുന്ന ചാലിന് മുഴുവനായി കല്ലുകെട്ടുക എന്നത്.

കല്ല് കെട്ടാനുള്ള ഉത്തരവ് കിട്ടിയതോടെ തോമസ് ചാണ്ടി വെള്ളം പോകുന്ന ചാലിനോട് ചേര്‍ന്ന് നല്ല ഉയരത്തില്‍ കല്ല് കെട്ടി. പിന്നീട് ചാലിനോട് ചേര്‍ന്ന് കല്ല് കെട്ടിയതിന്റെ പതിനഞ്ച് മീറ്ററപ്പുറവും കല്ല് കെട്ടിയുയര്‍ത്തി മണ്ണിട്ടു. ഉത്തരവ് മറയാക്കി വയല്‍ നികത്തല്‍ നടത്തി. ഇതിലാണ് കോടതി ഇടപെട്ടത്.