യു.എ.ഇയില്‍ ടൂറിസം പോലീസിന്റെ പുതിയ കാര്യാലയം പ്രവര്‍ത്തനമാരംഭിച്ചു

0
60


അബുദാബി: യു.എ.ഇയില്‍ ടൂറിസം പോലീസിന്റെ പുതിയ കാര്യാലയം പ്രവര്‍ത്തനമാരംഭിച്ചു. ബനിയാസിലെ ഈസ്റ്റ് ഗേറ്റ് മാളിലാണ് പുതിയ കാര്യാലയം. യു.എ.ഇ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്യാലയം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
അബുദാബി ടൂറിസം പോലീസ് വിഭാഗം ചെയര്‍മാന്‍ മേജര്‍ മുഹമ്മദ് റാഷിദ് അല്‍ മുഹൈരിയും ഈസ്റ്റ് ഗേറ്റ് മാള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജീന്‍ പെറി ടൈഗറും ചേര്‍ന്ന് പുതിയ കാര്യാലയം ഉദ്ഘാടനം ചെയ്തു.
സഞ്ചാരികള്‍ക്കുള്ള നിയമങ്ങള്‍, പരാതികള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം, ഓരോ സാഹചര്യത്തിലും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍, വിവിധ ഭാഷക്കാരുമായി ആശയവിനിമയം നടത്താനുള്ള സൗകര്യം എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഓഫീസാണ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.