വീടിനു പുറത്ത് നിര്‍ത്തിയ കുട്ടിയെ കാണാതായി; പിതാവ് അറസ്റ്റില്‍

0
76

ടെക്സസ്: പാൽ കുടിക്കാത്തതിന് രാത്രി വീടിന് പുറത്ത് നിർത്തിയ മൂന്ന് വയസുകാരിയെ കാണാതായി. ടെക്സാസിലാണ് സംഭവം. പിതാവ് പരാതി നല്‍കിയെങ്കിലും പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. വെസ്ലി മാത്യൂസ് ആണ് അറസ്റ്റിലായ്ത്.

ഷെറിൻ എന്ന മൂന്നു വയസുകാരിയെ പാൽ കുടിക്കാത്തതിനുള്ള ശിക്ഷയായാണ് ഇയാള്‍  വീടിന് പിൻവശത്തുള്ള മരത്തിന് ചുവട്ടിൽ നിർത്തിയത്. പതിനഞ്ചു മിനിറ്റിനു ശേഷം കുട്ടിയെ കാണാതായി. പിതാവ് പൊലീസിനോട് പറഞ്ഞു.

പക്ഷെ പിന്നീട് അഞ്ചു മണിക്കൂറിന് ശേഷമാണ് ഇയാൾ പൊലീസിൽ വിവരമറിയിച്ചത്. പ്രദേശത്ത് ചെന്നായ്ക്കൾ ഉള്ളതായി ഇയാൾ പൊലീസിനെ അറിയിച്ചിട്ടുണ്ട് .

ഇന്ത്യയിൽ ജനിച്ച ഷെറിനെ മാത്യുവിന്‍റെ കുടുംബം ദത്തെടുത്തതാണ്. കുട്ടിയെ പോഷകാഹാരക്കുറവ് അലട്ടിയിരുന്നു. അതിനാലാണ് പ്രത്യേക ഭക്ഷണക്രമം പിന്തുടർന്നിരുന്നത്. കുട്ടിക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.