ലൈംഗിക അപവാദം: യുവതിക്കെതിരെ ഋതബ്രതയും പരാതി നല്‍കി

0
84

കൊല്‍ക്കത്ത: തന്നെ ലൈംഗിക അപവാദത്തില്‍ കുരുക്കിയ യുവതിക്കെതിരെ ഋതബ്രതാ ബാനര്‍ജി എംപിയും പരാതി നല്‍കി. നമ്രത എന്ന യുവതി നല്‍കിയ പരാതിക്കെതിരെയാണ് ഋതബ്രതയും പരാതി നല്‍കിയത്.

കൊല്‍ക്കത്ത ശര്‍ഫ പൊലീസ് സ്റ്റെഷനിലാണ് ഋതബ്രത പരാതി നല്‍കിയത്. നേരത്തെ യുവതി ഋതബ്രതയ്ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു

ഋതബ്രത തന്നെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗീകമായി ഉപയോഗിച്ചുവെന്ന ആരോപണവുമായി നമ്രത ദത്ത ട്വിറ്ററിലൂടെയാണ് രംഗത്തെത്തിയത്. പിന്നീട് പരാതിയും നല്‍കി.

ഋതബ്രതയുടെ ഡല്‍ഹി സൗത്ത് അവന്യുവിലുള്ള 104ആം നമ്പര്‍ ഫ്ളാറ്റില്‍ വച്ചാണ് താന്‍ പീഡനത്തിന് ഇരയായത്. വിവരം പുറത്തു പറയാതിരിക്കാന്‍ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും നമത്ര ആരോപിച്ചു.

ട്വിറ്ററില്‍ മനേക ഗാന്ധിയേയും പ്രധാനമന്ത്രിയേയും ടാഗ് ചെയ്താണ് നമത്രയുടെ ട്വീറ്റ്.. പീഡന വിവരം വെളിപ്പെടുത്തിയതോടെ ഋതബ്രതയുടെ പെണ്‍സുഹൃത്ത് തന്നെ വിളിച്ച് പീഡിപ്പിക്കാന്‍ ആളെ അയക്കുമെന്ന് ഭീഷണിപ്പെടുത്തി. യുവതി ആരോപിച്ചിരുന്നു.