വരും മാസങ്ങളില്‍ വാഹന വിപണിക്ക്​ ആശങ്കയുടെ ദിനങ്ങള്‍

0
82


ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയും ഇന്ധന വില വര്‍ധനവും മൂലം വാഹന വിപണിയില്‍ പ്രതിസന്ധികള്‍ നേരിടാന്‍ സാധ്യത. വാഹന വ്യാപാരികളുടെ സംഘടനയായ സിയാമാണ്​ ആശങ്ക അറിയിച്ച്‌​ രംഗത്തെത്തിയിരിക്കുന്നത്​​.

ഇൗ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പുതിയ വാഹനങ്ങളുടെ ആവശ്യകതയില്‍ കുറവുണ്ടായേക്കാം എന്നാണ് സിയാം പറയുന്നത്​. ​ആദ്യഘട്ടത്തില്‍ ചെറിയ വാഹനങ്ങളെയാവും പ്രതിസന്ധി കാര്യമായി ബാധിക്കുക പിന്നീട്​ ട്രക്ക്​ ഉള്‍പ്പടെയുള്ളവയുടെ വില്‍പനയിലും പ്രതിസന്ധി ബാധിക്കുമെന്നാണ്​ റിപ്പോര്‍ട്ട്​.

പുതിയ നികുതി പരിഷ്​കാരമായ ജി.എസ്​.ടി വിപണിയില്‍ ആശങ്കയുര്‍ത്തുന്നുണ്ട്​. വരും മാസങ്ങളില്‍ വില്‍പനയില്‍കാര്യമായ കുറവുണ്ടാകുമെന്നാണ്​ സിയാന്‍റെ ആശങ്ക.

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച നോട്ട്​ നിരോധനം വാഹന വില്‍പനയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. ആ സ്ഥിതിയില്‍ നിന്ന്​ വാഹനവിപണി​ മെച്ചപ്പെട്ടിട്ടുണ്ടെന്ന്​ വാഹന വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

ജി.എസ്​.ടിയില്‍ എസ്​.യു.വികള്‍ക്കും ആഡംബര കാറുകള്‍ക്ക്​​ ആദ്യഘട്ടത്തില്‍ ഇളവ്​ അനുവദിച്ചിരുന്നു. ഇതുമൂലം വന്‍ ഡിസ്​കൗണ്ട്​ നല്‍കാന്‍ വാഹന വ്യാപാരികള്‍ക്ക്​ സാധിച്ചിരുന്നു. എന്നാല്‍ നികുതി നിരക്കില്‍ മാറ്റം വരുത്തിയതോടെ വീണ്ടും പ്രതിസന്ധിയുടെ നിഴലിലാണ്​ വാഹന മേഖല. അതേ സമയം, ഇലക്​ട്രിക്​ വാഹനങ്ങള്‍ക്കും ഹൈബ്രിഡ്​ കാറുകള്‍ക്കും നികുതി ഇളവ്​ ജി.എസ്​.ടിയില്‍ നല്‍കുന്നില്ല. ഇതും വാഹന വ്യാപാരികള്‍ക്ക്​ ആശങ്കയുണ്ടാക്കുന്നു.