മലപ്പുറം: വേങ്ങരയിലെ വോട്ടർമാർ നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങും. ഇന്നു നിശബ്ദ പ്രചാരണമാണ്. ഒരു മാസം നീണ്ട പ്രചാരണത്തിനാണ് ഇന്നലെ തിരശീല വീണത്. വളരെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വേങ്ങരയില്‍ നടത്തിയത്. പക്ഷെ മുന്‍ തൂക്കം മുസ്ലിം ലീഗിന് തന്നെ.
എല്‍ഡിഎഫിനായി പിണറായി വിജയനും വിഎസും പ്രചാരണത്തിന്നെത്തി. ബി.ജെ.പിയുടെ ജനചന്ദ്രൻ മാസ്റ്ററും എസ്.ഡി.പിഐഎയുടെ അഡ്വ. കെ.സി. നസീറും തങ്ങളുടെ വോട്ട് വർധിപ്പിക്കാനാവുമെന്നാണ് കണക്കു കൂട്ടുന്നു. എല്‍ഡിഎഫിന്റെ പി.പി.ബഷീറും, യുഡിഎഫിന്റെ കെ.എന്‍.എ.ഖാദറും വേങ്ങരയില്‍ വലിയ പ്രതീക്ഷ നിലനിര്‍ത്തുന്നു.
148 പോളിങ് സ്റ്റേഷനുകൾ ഉള്ള വേങ്ങരയില്‍ 1,70,009 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 87,750 പുരുഷന്മാർ, 82,259 സ്ത്രീകൾ. 148 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
എല്ലാ ബൂത്തുകളിലും വി.വി. പാറ്റ് മെഷീൻ ഉപയോഗിച്ച് നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടിയുണ്ട്. ആർക്കാണ് വോട്ട് ചെയ്തത് എന്നതിന്റെ രേഖ വോട്ടർമാർക്ക് നേരിട്ട് കാണാം വോട്ട് ചെയ്തുകഴിഞ്ഞ ഉടനെ ഏതു സ്ഥാനാർഥിക്ക് വോട്ട് ചെയ്തു, ചിഹ്നം, ക്രമനമ്പർ എന്നിവ സ്ക്രീനിൽ പ്രത്യക്ഷമാവും. ഏഴ് സെക്കൻറ് ഇത് കാണാം.
2011ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ കെ.പി. ഇസ്മായിലിനെ 38237 വോട്ടിന് പരാജയപ്പെടുത്തിയാണ് യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്.
2016ൽ കുഞ്ഞാലിക്കുട്ടി തന്നെ വീണ്ടും ജനവിധി തേടി. ഭൂരിപക്ഷം 38,057. എതിർ സ്ഥാനാർഥിയായ പി.പി. ബഷീറിന് ആകെ കിട്ടിയത് 34124 വോട്ടുകൾ. ഇടതു സ്ഥാനാർഥിക്ക് കിട്ടിയ മൊത്തം വോട്ടിനേക്കാൾ കൂടുതലാണ് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം. ആ ഭൂരിപക്ഷം വീണ്ടും ഉയര്‍ത്താമെന്നാണ് ലീഗ് കണക്ക് കൂട്ടല്‍.