സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ഗിനി- കോസ്റ്റാറിക്ക മത്സരം സമനിലയില്‍

0
49


പനാജി; ഗോവയില്‍ നടന്ന കോസ്റ്റോറിക്ക ഗിനി മത്സരം സമനിലയില്‍ കലാശിച്ചു. ഇതോടെ ഗ്രൂപ്പ് സിയിലുള്ള ഇരുടീമുകളുടേയും പ്രീക്വാര്‍ട്ടര്‍ സാധ്യതയില്‍ മങ്ങലേറ്റിട്ടുണ്ട്.
ഗിനിക്കെതിരെ കോസ്റ്റോറിക്കയാണ് ആദ്യം ലീഡ് നേടിയത്. 26-ാം മിനിറ്റില്‍ യെക്സി ജാര്‍ക്വന്റെ ഗോളിന് ഗിനി 30-ാം മിനിറ്റില്‍ ഫന്‍ഡ്ജേ ടുറേയിലൂടെ തിരിച്ചടിച്ചു. 67-ാം മിനിറ്റില്‍ കോസ്റ്റോറിക്ക ആന്‍്ഡ്രെസ് ഗോമസിലൂടെ വീണ്ടും ലീഡ് നേടി. എന്നാല്‍ മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ 81-ാം മിനിറ്റില്‍ ഇബ്രാഹിം സോറി സമനില ഗോള്‍ നേടി. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഇരു ടീമുകളും പരാജയപ്പെട്ടിരുന്നു.