സിനിമയുടെ രീതി സങ്കല്പങ്ങളെ മാറ്റി രണ്ടുപേര്‍ ചുംബിക്കുമ്പോള്‍

0
106

കോഴിക്കോട് : പ്രതാപ് ജോസഫ് സംവിധാനവും ഛായാഗ്രഹണവും നടത്തിയ ചിത്രമാണ് രണ്ടുപേര്‍ ചുംബിക്കുമ്പോള്‍. കോഴിക്കോടുവെച്ച് മൂന്ന് ദിവസം മുന്‍പ് ഈ ചിത്രം റിലീസ് ചെയ്തു.തീയറ്റളുകളിലല്ല റിലീസ് ചെയ്തതെന്നു മാത്രം.കോഴിക്കോട് ഓപ്പണ്‍ സ്ക്രീന്‍ തിയറ്ററില്‍ ഒക്ടോബര്‍ 8,9,10 തീയതികളില്‍ മൂന്ന് വീതം പ്രദര്‍ശനങ്ങളാണ് സംഘടിപ്പിച്ചിരുന്നത്.

ഇങ്ങനെയും സിനിമ പ്രദര്‍ശിപ്പിച്ച് ജനങ്ങളിലേക്കെത്തിക്കാന്‍ പല വഴികളുണ്ടെന്ന് തെളിയിക്കുകയാണ് ഈ സിനിമയുടെ പ്രദര്‍ശനത്തിലൂടെ പ്രതാപ് ജോസഫ്.

പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞും ആ സിനിമ കാണാന്‍ ആളുകള്‍ കോഴിക്കോട്ടേക്കെത്തി. എല്ലാ പ്രദര്‍ശനവും ഹൗസ് ഫുള്‍. ഓരോ പ്രദര്‍ശനത്തിനു ശേഷവും ചൂടേറിയ സംവാദങ്ങളും പ്രതികരണങ്ങളും നടക്കുന്നുണ്ട്.

രണ്ടുപേർ ചുംബിക്കുമ്പോൾ സിനിമയുടെ ഇതുവരെനടന്ന 9 പ്രദർശ്ശനങ്ങളിൽ ഏഴും ഹൗസ് ഫുള്‍ ആയിരുന്നു. അതുകൊണ്ടുതന്നെ സിനിമയുടെ പ്രദർശ്ശനം രണ്ടുദിവസത്തേക്കുകൂടി നീട്ടിയിരിക്കുകയാണ്‌. രണ്ടു മണിക്കും ആറുമണിക്കും രണ്ടുപ്രദർശ്ശനങ്ങളാണ്‌ ഉണ്ടാവുക.

ഒരിക്കലും സ്വപ്നംകാണുകപോലും ചെയ്യാത്തത്ര വലിയപ്രതികരണമാണ്‌ സിനിമയ്ക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌ എന്നാണ് തന്‍റെ ഫെയ്സ്ബുക്കിലൂടെ സംവിധായകന്‍ കുറിച്ചിരിക്കുന്നത് .

പ്രതാപ് ജോസഫ് സംവിധാനം ചെയ്ത മറ്റുചിത്രങ്ങള്‍ അവള്‍ക്കൊപ്പം,കുറ്റിപ്പുറം പാലം തുടങ്ങിയവയാണ്