സിനിമാ മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും : എ. കെ. ബാലന്‍

0
53

തിരുവനന്തപുരം : അംഗീകരിക്കാന്‍ കഴിയാത്ത ചില പ്രവണതകള്‍ ഒഴിവാക്കാന്‍ സമഗ്രമായ നിയമ നിര്‍മ്മാണം സിനിമാ മേഖലയില്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എ. കെ. ബാലന്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.സിനിമ മേഖലയില്‍ സമീപ കാലത്തുണ്ടായ പ്രശ്ങ്ങളെ മുന്‍നിര്‍ത്തിയാണ് നിയമ നിര്‍മ്മാണം നടപ്പിലാക്കുന്നത്.

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പരാതി കേള്‍ക്കാനും അതിന് പരിഹാരം ഉണ്ടാക്കാനും.റഗുലേറ്ററി അതോറിറ്റി രൂപികരിക്കും.കോടികള്‍ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ കിട്ടാതെ വരുന്ന അവസ്ഥകള്‍ ഉണ്ട്.അഥവാ കിട്ടിയാല്‍ തന്നെ രണ്ടോ മൂന്നോ ദിവസം മാത്രം നിന്ന് പുതിയ സിനിമകള്‍ക്കായി വഴിമാറി കൊടുക്കേണ്ടി വരും.