സോനിപത് സ്ഫോടനം: അബ്ദുൾ കരീം തുണ്ടക്ക് ജീവപര്യന്തം തടവ്

0
61

 

ന്യൂഡൽഹി: ലഷ്കർ ഇ തോയിബ ഭീകരൻ അബ്ദുൾ കരീം തുണ്ടക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.  1996ലെ സോനിപത് ബോംബ് സ്ഫോടനക്കേസുകളിലാണ് ശിക്ഷ. കൂടാതെ 50,000 രൂപ പിഴയും തുണ്ട ഒടുക്കണം.

ഇന്നലെ തുണ്ടയെ കുറ്റക്കാരനായി കോടതി കണ്ടെത്തിയിരുന്നു. 1996 ൽ സോനിപതിൽ നടന്ന ഇരട്ട സ്ഫോടനത്തിൽ 15 പേർക്കു പരുക്കേറ്റിരുന്നു. സിനിമാ തിയേറ്ററിലും മി‍ഠായിക്കടയിലുമായാണ് സ്ഫോടനങ്ങൾ നടന്നത്.

2013 ഓഗസ്റ്റ് 16 ന് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ബൻബാസയിൽ നിന്നാണ് തുണ്ടയെ അറസ്റ്റ് ചെയ്തത്. ഇന്ത്യയിൽ നടന്ന നിരവധി സ്ഫോടനങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്നു.