സ്ത്രീകള്‍ ഒറ്റക്കെട്ടായി നില്‍ക്കണം : കെപിഎസി ലളിത

0
65

കൊച്ചി : സ്ത്രീകള്‍ ഒറ്റക്കെട്ടായി നിന്ന് ആര് തെറ്റ് ചെയ്താലും അതിനെ എതിര്‍ക്കണം എന്ന് നടി കെപിഎസി ലളിത. ബഹുജന കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കേരള സംഗീത നാടക അക്കാഡമി ചെയര്‍പേഴ്സണ്‍ കൂടിയായ കെപിഎസി ലളിത.

നമ്മുടെ മകനായാലും അനുജനായാലും ചേട്ടനായാലും അച്ഛനായാലും നമ്മള്‍ അവരെ എതിര്‍ക്കണം. അവര്‍ക്കെതിരെ ശക്തമായി പോരാടണം. നമ്മുടെ കുട്ടികളെ നമ്മള്‍ അങ്ങേയറ്റം സംരക്ഷിക്കണം. അവര്‍ക്ക് വേണ്ടി നമ്മള്‍ പോരാടണം എന്നും ലളിത പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ആലുവ സബ്ജയിലില്‍ കഴിഞ്ഞിരുന്ന നടന്‍ ദിലീപിനെ കെപിഎസി ലളിത സന്ദര്‍ശിച്ചിരുന്നു.
എന്നാല്‍ സന്ദര്‍ശനത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ അവര്‍ തയാറായിരുന്നില്ല.