സ്വന്തം ഫാഷന്‍ ലേബലുമായി അനുഷ്‌ക

0
102


മുംബൈ: സംരംഭകത്വം എന്നത് അനുഷ്‌ക ശര്‍മ്മയ്ക്ക് പുത്തരിയല്ല. 11 വയസുള്ളപ്പോഴാണ് അനുഷ്‌ക ആദ്യമായി ഒരു സംരംഭത്തിന് തുടക്കമിട്ടത്. ബെംഗളൂരുവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തുടങ്ങിയ ഒരു ബ്യൂട്ടി പാര്‍ലറായിരുന്നു അത്. അതിനുശേഷം അതേ വര്‍ഷം തന്നെ ഒരു ലൈബ്രറിയും ആരംഭിച്ചു.

Image result for anushka sharma's nush

2008-ലെ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് ശേഷം 2014-ലോടെ അനുഷ്‌ക ‘ക്ലീന്‍ സ്റ്റേറ്റ് ഫിലിംസ്’ എന്ന ഫിലിം പ്രൊഡക്ഷന്‍ കമ്പിയും ആരംഭിച്ചു. ഇപ്പോളിതാ സുദിതി ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി ചേര്‍ന്ന് ‘നഷ്’ എന്ന പേരില്‍ സ്വന്തം അപ്പാരല്‍ ലൈന്‍ തുടങ്ങിയിരിക്കുകയാണ് അനുഷ്‌ക. തന്റെ വ്യക്തിഗത ഫാഷന്‍ അഭിരുചിയും വിവിധ തലങ്ങളിലുള്ള സ്ത്രീകളുടെ ടേസ്റ്റും ഒരുമിച്ച് ചേര്‍ത്താണ് അനുഷ്‌ക നഷിന് തുടക്കമിട്ടിരിക്കുന്നത്.

Image result for anushka sharma's nush

റെഡി ടു വിയര്‍ ഡ്രസുകളായിരിക്കും നഷിലെ പ്രധാന ബിസിനസ്. ഇവിടെ പ്രൈസിലും സ്റ്റൈലിലും വ്യത്യസ്തത ഉണ്ടാകുമെന്നാണ് അനുഷ്‌കയുടെ അവകാശവാദം. 699 രൂപ മുതല്‍ 3,300 രൂപ വരെയുള്ള പ്രൈസ് റേഞ്ചിലുള്ള ഉല്‍പ്പന്നങ്ങളാണ് നഷിന്റെ പ്രധാന ബിസിനസ് ആകുന്നത്. ഗുഡ് ലുക്കിനായി ഒരുപാട് എഫേര്‍ട്ട് എടുക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നതാണ് അനുഷ്‌കയുടെ നിലപാട്. അതുകൊണ്ട് തന്നെ സിംപിള്‍ ആന്റ് ഗുഡ്‌ലുക്കിങ് അപ്പാരല്‍സാണ് നഷില്‍ ലഭ്യമാകുക.

Related image

താന്‍ കഴിഞ്ഞ നാലു വര്‍ഷമായി ഒരു ഫാഷന്‍ ബ്രാന്‍ഡിനെക്കുറിച്ചുള്ള ആലോചനയിലായിരുന്നുവെന്ന് അനുഷ്‌ക പറയുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമായ ഒരു ബ്രാന്‍ഡായി നഷ് മാറുമെന്നാണ് അനുഷ്‌കയുടെ പ്രതീക്ഷ. കൂടാതെ ശുദ്ധ വെജിറ്റേറിയനും മൃഗ സ്‌നേഹിയുമായതിനാല്‍ ഒരു മൃഗത്തിന്റേയും തോല്‍ തന്റെ ബ്രാന്‍ഡിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കില്ലെന്ന് അനുഷ്‌ക ഉറപ്പ് നല്‍കുന്നു.

Image result for anushka sharma's nush