റിയാദ്: സൗദി അറേബ്യയിലെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ വ്യക്തിഗത ഇന്‍ഷുറന്‍സ് പോളിസി വില്‍പ്പനയുമായി ബന്ധപ്പെട്ട മുഴുവന്‍ തസ്തികകളിലേക്കും സ്വദേശിവത്കരണം കൊണ്ടുവരുന്നു.
സ്വദേശിവത്കരണം 2017 ഫെബ്രുവരി ഒന്നിനു മുന്‍പായി പൂര്‍ത്തിയാക്കണമെന്നും ഇത് നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി ഉത്തരവിട്ടു. സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്കി.
ഇന്‍ഷുറന്‍സ് കമ്പനികളിലെ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട ക്ലെയിം മാനേജ്മെന്റ്, കസ്റ്റമര്‍ കെയര്‍, കംപ്ലെയിന്റ് സെല്‍ തുടങ്ങിയ മുഴുവന്‍ തൊഴിലുകളിലും സ്വദേശികളെ നിയമിക്കാനാണ് നിര്‍ദേശം.