ഹോമിയോ ഫാര്‍മസി കോഴ്‌സിനുള്ള അപേക്ഷ ക്ഷണിക്കുന്നു

0
116


തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) പ്രവേശനത്തിന് 50% മാര്‍ക്കോടെ എസ്.എസ്.എല്‍.സി പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/ തുല്യപരീക്ഷയിലെ മൊത്തം മാര്‍ക്കു നോക്കി, റാങ്ക് ചെയ്ത് സംവരണക്രമം പാലിച്ച് പ്രവേശനം നടത്തും. 20 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓരോ കോളേജിലും 50 സീറ്റുണ്ട്. ട്യൂഷന്‍ ഫീസ് 5000 രൂപ.

അപേക്ഷകരുടെ പ്രായം 2017 ജനുവരി ഒന്നിന് 17 വയസ് പൂര്‍ത്തിയാകണം. ഒക്ടോബര്‍ 21 ന് 33 വയസ് കവിയരുത്. സര്‍വീസ് ക്വാട്ടക്കാര്‍ക്ക് 48 വരെയാകാം.
www.lbscentre.in എന്ന സൈറ്റില്‍ അപേക്ഷകരുടെ വിവരങ്ങള്‍ സമര്‍പ്പിച്ചുകിട്ടുന്ന ചെല്ലാന്‍ ഉപയോഗിച്ച് അപേക്ഷാ ഫീസ് 400 രൂപ കേരളത്തിലെ ഫെഡറല്‍ ബാങ്ക് ശാഖകളിലടക്കാം. പട്ടികവിഭാഗക്കാര്‍ 200 രൂപ അടച്ചാല്‍ മതി.

പണമടച്ച വിവരങ്ങള്‍ സഹിതം ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്ത്, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. രണ്ട് കോളേജുകളിലുമായി ഒരു അപേക്ഷ മതി. ഇതിന്റെ ഹാര്‍ഡ് കോപ്പി നിര്‍ദിഷ്ട രേഖകള്‍ സഹിതം 21 ന് അഞ്ചു മണിക്കു മുന്‍പായി ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ എത്തിക്കണം. ഫോണ്‍: 0471-2560361