18 കടന്നാല്‍ രക്തദാനം ആകാം

0
68

നിങ്ങള്‍ 18 വയസ്സ് തികഞ്ഞവരാണോ? എങ്കില്‍ നിങ്ങള്‍ക്കും രക്തദാനം ചെയ്യാം.

18 മുതല്‍ 30 വയസ് വരെയുള്ള യുവാക്കള്‍ രക്തദാനം ചെയ്യാന്‍ തയാറായാല്‍ കേരളത്തിലെ രക്തബാങ്കുകളില്‍ ആവശ്യത്തിന് രക്തം കിട്ടുമെന്നാണ് കണക്കുകള്‍.

നാലര ലക്ഷം യൂണിറ്റ് രക്തമാണ് കേരളത്തില്‍ ഒരു വര്‍ഷം ആവശ്യമായി വരുന്നത്. സന്നദ്ധ രക്തദാനത്തിലൂടെ ലഭിക്കുന്നതാകട്ടെ ആവശ്യമായതിന്റെ 35-40 ശതമാനവും. സംസ്ഥാനത്ത് ആകെ 167 രക്തബാങ്കുകളാണ് ഉള്ളത്.

രക്തദാനത്തിന്റെ ഗുണങ്ങള്‍

  • രക്തദാനം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
  • ശരീരത്തിലെ ഇരുമ്പിന്റെ അളവിനെ ക്രമീകരിക്കുന്നു
  • രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കും.
  • രക്തചംക്രമണ വ്യവസ്ഥ ശക്തിപ്പെടുത്തും
  • പുതിയ രക്തകോശങ്ങള്‍ രൂപപ്പെടുന്നതിന് സഹായിക്കും