ആമിര്‍ ഖാന് നായകനാകുന്ന പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍സ്റ്റാറിലെ പുതിയ ഗാനം പുറത്തെത്തി.സംഗീത സംവിധായകന് ശക്തി കുമാര്‍ എന്ന കഥാപാത്രമായാണ് ആമിര്‍ ഖാന് ചിത്രത്തില്‍ എത്തുന്നത്.
അദ്വൈത് ചന്ദന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈറ വസീമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അനില്‍ മെഹ്തയുടേതാണ് ഛായാഗ്രഹണം. കൗസര്‍ മുനീറിന്റെ വരികള്‍ക്ക് അമിത് ത്രിവേദിയുടേതാണ് സംഗീതം.
മെഹെര്‍ വിജ്, രാജ് അരുണ്‍, തിര്‍ത്ഥ് ശര്‍മ്മ, കബീര്‍ ഷെയ്ക്, ഫറുഖ് ജഫര് തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.
ആമിര്‍ ഖാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആമിര്‍ ഖാന്, കിരണ്‍ റാവു, ആകാശ് ചൗള, സുജയ് കുട്ടി, ബി സ്രീനിവാസ് റാവു എന്നിവര്‍ ചേര്‍ന്നാണ് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ നിര്‍മ്മിക്കുന്നത്.