ഇംഗ്ലണ്ടിനെതിരേ മെക്‌സിക്കോയ്ക്ക് അഭിമാനപോരാട്ടം

0
60

കൊല്‍ക്കത്ത: വിവേകാന്ദ യുവഭാരതി മൈതാനത്ത് അണ്ടര്‍ 17 ലോകകപ്പിലെ ഗ്രൂപ്പ് എഫില്‍ ഇന്ന് ഇംഗ്ലണ്ടിനെതിരേ മെക്‌സിക്കോയ്ക്ക് അഭിമാനപ്പോരാട്ടമാണ്. രണ്ടുവട്ടം ചാമ്പ്യന്മാരായിട്ടുള്ള മെക്‌സിക്കന്‍ ടീമിന് ആദ്യ കളിയില്‍ ഇറാഖിനോട് സമനില(1-1) വഴങ്ങേണ്ടിവന്നത് വന്‍ നാണക്കേടായിരുന്നു.

ചിലിക്കെതിരെ ജേഡന്‍ സാഞ്ചോയുടെ ഇരട്ടഗോള്‍ മികവില്‍ നേടിയ 4-0 വിജയത്തിന്റെ കരുത്തുമായാണ് ഇംഗ്ലണ്ടിന്റെ വരവ്.

ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ ഇ ഗ്രൂപ്പിലെ കരുത്തരായ ഫാന്‍സും ജപ്പാനുമാണ് പോരിനിറങ്ങുക. ടൂര്‍ണമെന്റിലെ ആദ്യ ഹാട്രിക് ഉടമ ജപ്പാന്റെ കെയ്‌റ്റോ നാകാമുറയും ഫ്രാന്‍സിന്റെ സ്റ്റാര്‍ പ്ലെയര്‍ അമീനെ ഗുയീരിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനും ഗുവാഹാട്ടി വേദിയാകും.

ന്യൂ കാലിഡോണിയക്കെതിരെ 7-1ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഫ്രഞ്ച്പട ഇറങ്ങുന്നത്. ഹോണ്‍ഡുറാസിനെ മറുപടിയില്ലാത്ത ആറുഗോളുകള്‍ക്ക് കീഴടക്കിയ ജപ്പാനും മോശമാക്കിയില്ല. ആരുവിജയിച്ചാലും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പ്.