പത്തനംതിട്ട: കെ എസ് ഇ ബി ഓഫീസിലിരുന്നു തന്നെ വൈദ്യുതി ഉപയോഗം മനസിലാക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് മീറ്റര്‍ എത്തുന്നു. കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസാണ് സ്മാര്‍ട്ട് മീറ്റര്‍ വികസിപ്പിച്ചത്.

ഈ പദ്ധതിക്ക് 2.5 കോടി രൂപയും സ്മാര്‍ട്ട് വഴിവിളക്കിന് 2.05 കോടി രൂപയും അനുവദിച്ചു. ഡിസംബറിനു മുമ്പ് സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ര്‍ദ്ദേശിച്ചിട്ടുണ്ട്.

മെമ്മറിയിലുള്ള മുഴുവന്‍ വിവരങ്ങളും മണിക്കൂര്‍ തോറും ഉള്ള വൈദ്യുതി

ഉപയോഗം ദിവസവും കെഎസ്ഇബി ഓഫീസില്‍ ലഭിക്കും ഇതനുസരിച്ച് ബില്‍ തയാറാക്കാന്‍ കഴിയും. ഇതിന്റെ ചിലവ് മീറ്ററിന് 3000 രൂപയാണ്. അനുബന്ധ സംവിധാനമുള്‍പ്പടെ 5,000 ആകുമെന്ന് പ്രതീക്ഷിക്കാം.