ഉപതിരഞ്ഞെടുപ്പിനിടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത് നാലാംകിട രാഷ്ട്രീയം: ആന്റണി

0
50

ന്യൂഡല്‍ഹി: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പു നടക്കുന്നതിനിടെ സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പുറത്തുവിട്ടതു തരംതാണതും നാലാംകിട രാഷ്ട്രീയക്കാരുടെ നടപടിയുമായിപ്പോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി. റിപ്പോര്‍ട്ട് പുറത്തുവിട്ടതു രാഷ്ട്രീയ പ്രേരിത നടപടിയാണെന്നും നേതൃനിരയെ പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസിനെ തളര്‍ത്താമെന്നു കരുതേണ്ടെന്നും ആന്റണി ഡല്‍ഹിയില്‍ പറഞ്ഞു.