ഗുവാഹത്തി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ബസിനു നേര്‍ക്ക് കല്ലേറ്. ഇന്ത്യക്കെതിരെയുള്ള രണ്ടാം ട്വന്റി 20 വിജയത്തിനുശേഷം മടങ്ങുമ്പോഴാണ് ടീമിന്റെ ബസിനു നേര്‍ക്ക് കല്ലേറ് ഉണ്ടായത്. കല്ലേറില്‍ ബസിന്റെ ജനാലച്ചില്ല് തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബര്‍സാപാര സ്റ്റേഡിയത്തില്‍
നിന്ന് ഹോട്ടലിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.
കല്ലേറില്‍ ബസിന്റെ വലതു വശത്തെ ജനാലച്ചില്ലാണ് തകര്‍ന്നത്. ഓസ്ട്രേലിയന്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് കല്ലേറില്‍ ബസിന്റെ ജനാലച്ചില്ല് തകര്‍ന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഹൈദരാബാദിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാമത്തെ കളി.